ആലപ്പുഴ: എഴുത്തുകാരനെന്നോ കഥാപാത്രമെന്നോ, ചരിത്രമെന്നോ ഭാവനയെന്നോ അതിരുകളില്ലാത്ത എഴുത്തിന്റെ മാന്ത്രികതയാണ് ഉത്തരാധുനുകതയായി പ്രത്യക്ഷപ്പെടുന്നതെന്ന് ഡോ.ടോമി ജോൺ വിലയിരുത്തി. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികതയ്ക്കു ശേഷമുള്ള ജീവിതപരിസരത്തെക്കൂടി തിരിച്ചറിഞ്ഞു കൊണ്ടുവേണം പുതിയസാഹിത്യം വായിക്കാൻ. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും വിഭിന്നമായി നിലക്കാൻ സാഹിത്യത്തിനു മാത്രമായി കഴിയില്ലെന്നും അദ്ദേഹം വിശദമാക്കി. നോബൽ സമ്മാന ജേതാവ് ഓർഹൻ പാമുക്കിന്റെ മഞ്ഞ് എന്ന കൃതി പരിചയപ്പെടുത്തിക്കൊണ്ടാണ് ഉത്തരാധുനിക സാഹിത്യത്തെ അദ്ദേഹം വിലയിരുത്തിയത്.
മലയാള വിഭാഗം മേധാവി ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.നടരാജ അയ്യർ, ഡോ.എസ്.രാജേഷ്കുമാർ, കുമാരി ശ്രീതു, ശരണ്യ.യു, ഡോ.ദേവി കെ വർമ, കുമാരി അൻസില, എന്നിവർ സംസാരിച്ചു. പുസ്തകപ്പെരുമയുടെ ഭാഗമായി ശനിയാഴ്ച മലയാളവിഭാഗം അദ്ധ്യാപകരും പി.ജി. വിദ്യാർത്ഥികളും പി.എൻ.പണിക്കരുടെ വസതി സന്ദർശിക്കും.

 

Average rating  1 2 3 4 5fYou must login to vote