ആയുധം രക്ഷിക്കാനുള്ളതാണ് ശിക്ഷിക്കാനുള്ളതല്ല …പത്മശ്രീ എം.സി.ദത്തൻ
മാനവരാശിയുടെ രക്ഷയ്ക്കായാണ് ആയുധങ്ങൾ .അത് ശിക്ഷിക്കാനുള്ളതല്ല .സംസ്ഥാന ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവും മുൻ വി.എസ്.എസ് .സി .ഡയറക്ടറുമായ എം.സി .ദത്തൻ അഭിപ്രായപ്പെട്ടു. എസ്.ഡി .കോളേജ് എൻ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന എ.പി.ജെ .അബ്ദുൾ കലാം അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കയ്യിലുള്ള വടി ഊന്നുവടിയായും സ്വയരക്ഷയ്ക്കായും ഉപയോഗിക്കാം .ഇത് മറ്റുള്ളവരെ പ്രഹരിക്കാനുള്ള ആയുധമായി കാണാതിരുന്നാൽ മതി . ഏതു ജോലിയിലും ആനന്ദവും മഹത്വവും കണ്ടെത്താൻ കഴിയണം .ഈ ഗുണമായിരുന്നു കലാമിന്റെ ശ്രേഷ്ഠത. കഴിവുകൾ വികസിപ്പിക്കുന്നതിനേക്കാൾ പ്രധാനം ഓരോരുത്തരും ഏറ്റെടുക്കുന്ന ജോലികളിൽ മനസ്സ് അർപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു .അർപ്പണ ബോധത്തോടെ ആനന്ദത്തോടെ ഏതു കർമ്മവും ഏറ്റെടുക്കാനുള്ള മനസ്സാണ് വിദ്യാർത്ഥികൾക്കുണ്ടാവേണ്ടതെന്നും ദത്തൻ ഓർമ്മിപ്പിച്ചു .
എസ്.ഡി.വി മാനേജിംഗ് ട്രസ്റ്റ് പ്രസിഡന്റ് എസ്.മഹാദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു .കോളേജ് പ്രിൻസിപ്പാൾ ഡോ. നടരാജ അയ്യർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജൂബിലി നവപ്രഭ ,ഡോ.കെ.നാരായണൻ , ലഫ് .വി .അനുപമ എന്നിവർ സംസാരിച്ചു