ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ആലപ്പുഴ റോട്ടറി ക്ലബിന്റെ സംയുകത ആഭിമുഖ്യത്തിൽ പ്രമേഹ ദിനം ആചരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രൊഫസറായ ഡോ. പി പത്മകുമാർ “ആരോഗ്യവും ജീവിത ശൈലിയും ” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജായ ഡോ. ആർ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസേഴ്സായ പ്രൊഫ. കെ എസ് വീനിത് ചന്ദ്ര, ഡോ. വീണ ജെ, റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സി ജയകുമാർ എന്നിവർ പരിപാടിക്ക് ആശംസകൾ നൽകി.