ആലപ്പുഴ എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ 2017-2018 അധ്യായന വർഷത്തിന്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ ഡോ.എസ്. നടരാജയ്യർ നിർവ്വഹിച്ചു. പ്രോഗ്രാം ഓഫിസർ ഡോ.വീണ ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഈ വർഷം നടപ്പാക്കാൻ ഉദ്ധേശിക്കുന്ന പുതിയ ആശയങ്ങൾ പങ്കുവെച്ചു.തുടർന്ന് ജൂൺ 5 ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കളർകോട് ഗവ. എൽ. പി സ്ക്കുളിൽ കുട്ടികൾക്കായി പരിസ്ഥിതിയെ കുറിച്ചുള്ള ഒരു വീഡിയോ പ്രസന്റേഷനും ചിത്രരചന മത്സരവും നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീകുമാർ സാറിന് വൃക്ഷ തൈകൾ കൈമാറി.ചടങ്ങിന് പ്രോഗ്രാം ഓഫിസർ പ്രൊഫ.വീ നിത് ചന്ദ്ര കെ എസ് ആശംസകൾ നൽകി.