പുസ്തകമേള തുടങ്ങി
വായന പക്ഷാചരണത്തിന്റെ ഭാഗമായി ആലപ്പുഴ എസ്.ഡി.കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പുസ്തകമേള തുടങ്ങി. കോളേജ് പ്രിൻസിപ്പാൾ ഡോ. പി.ആർ .ഉണ്ണികൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ഡോ.എസ്.അജയകുമാർ ഡോ.സിന്ധു അന്തർജ്ജനം ഡോ. ദേവി കെ വർമ, ഡോ.എസ്.സജിത്കുമാർ എന്നിവർ സംസാരിച്ചു. വിവിധ പ്രസാധകരുടെ പുസ്തകങ്ങളുടെ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും. മേള 04-07-2019നു സമാപിക്കും. ജൂലായ് 5 വെള്ളിയാഴ്ച ബഷീർ അനുസ്മരണം നടക്കും.