എസ് ഡി. കോളേജ് മലയാള വിഭാഗം രാമായണ വിചാരം സംഘടിപ്പിച്ചു. രാവണായനം., സീതായനം, രാമായനം എന്നിങ്ങനെ മൂന്ന് പ്രഭാഷണങ്ങളും സജീവ ചർച്ചയും നടന്നു. രാവണായനത്തിൽ കവിയും നോവലിസ്റ്റുമായ ശ്രീ. കാവാലം ബാലചന്ദ്രൻ പ്രഭാഷണം നടത്തി. ചേർത്തല എൻ. എസ് എസ് കോളേജ് മലയാള വിഭാഗം അസി. പ്രൊഫ. ഡോ.എൻ. രേണുക സീതായനം അവതരിപ്പിച്ചു. ഉച്ച തിരിഞ്ഞ് എസ്. ഡി. കോളേജ് പൂർവ വിദ്യാർത്ഥിയും മലയാള മനോരമ ഉദ്യോഗസ്ഥനുമായ ശ്രീ. സതീഷ് കുമാർ രാമായനം ചിന്ത അവതരിപ്പിച്ചു. മലയാള വിഭാഗം മേധാവി ഡോ. നെടുമുടി ഹരികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.എസ് നടരാജ അയ്യർ ആശംസകൾ അർപ്പിച്ചു.

 

Average rating  1 2 3 4 5fYou must login to vote