മെഗാ മെഡിക്കൽ ക്യാമ്പ്(ആരോഗ്യ മേള) സംഘടിപ്പിച്ചു
ആലപ്പുഴ എസ്.ഡി.കോളേജ് എൻ എസ്.യൂണിറ്റിന്റെയും, സർഗക്ഷേത്ര വനിത ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ കൈനകരി സെന്റ് മേരീസ് ബോയ്സ് സ്കൂളിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ്(ആരോഗ്യ മേള) സംഘടിപ്പിച്ചു. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീല രാജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പിൾ ഡോ.എസ്.നടരാജൻ ചടങ്ങിന് ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ പ്രൊഫ വിനീത് ചന്ദ്ര ചടങ്ങിനും ക്യാമ്പിനും നേതൃത്യം നൽകി. ആയിരത്തോളം രോഗികൾക്ക് മരുന്നും ചികിത്സയും സൗജന്യമായി നൽകാൻ ഈ ക്യാമ്പിലൂടെ സാധിച്ചു. ഒന്നരലക്ഷം രൂപയുടെ മരുന്നുകളാണ് ആരോഗ്യമേളയിലൂടെ വിതരണം ചെയ്യപ്പെട്ടത്. ബിലീവേഴ്സ് ചർച്ച ഹോസ്പ്പിറ്റലിലെ പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ഈ ക്യാമ്പിലൂടെ ലഭിച്ചു. കുട്ടനാട്ടുകാർക്ക് ഒരു സഹായഹസ്തമായിരുന്നു ആരോഗ്യമേള.