ആലപ്പുഴ എസ്.ഡി.കോളേജ് എൻ.എസ്.എസ്. യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 26/1/19ന് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. ബഹുമാനപ്പെട്ട എസ്.ഡി.കോളേജ് പ്രിൻസിപ്പൽ ഡോ.ഉണ്ണികൃഷ്ണപ്പിള്ള ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുകയും റിപ്പബ്ലിക്ക് ദിനസന്ദേശം നൽക്കുകയും ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ.ലക്ഷ്മി.എസ് സ്വാഗതം ആശംസിച്ചു. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ഡോ.വീണ.ജെ അധ്യക്ഷത വഹിച്ച ചടങ്ങിന് ബഹുമാനപ്പെട്ട മുൻ പ്രോഗ്രാം ഓഫീസർ ശ്രീ. റ്റി.ആർ അനിൽ കുമാർ ഉദ്ഘാടനംനിർവഹിച്ചു. ബോട്ടണി വിഭാഗം അധ്യാപകൻ ഡോ.ദിലീപ് ചടങ്ങിന് ആശംസകൾ അറിയിച്ചു. ശ്രീ.അനിൽകുമാർ , ശ്രീ.പ്രസാദ് എന്നീ ജവാന്മാർ ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങുകയും അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. ചടങ്ങിന് എൻ.എസ്.എസ് വോളൻ്റീയർ ടാനിയ നന്ദി രേഖപ്പെടുത്തി. തുടർന്ന് “ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ എക്സ്റ്റമ്പർ മത്സരത്തിൽ എൻ.എസ്.എസ് വോളൻ്റീയേഴ്സായ ആരതി , ലക്ഷ്മി എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾക്ക് കരസ്ഥമാക്കി. ചടങ്ങിൽ അറുപതോളം വോളൻ്റീയേഴ്സ് പങ്കെടുത്തു.