വായനാ വാരവുമായി ബന്ധപ്പെട്ട് വായനാ യാത്ര സംഘടിപ്പിച്ച മലയാളം department ന് ആദ്യം തന്നെ നന്ദി അറിയിക്കുന്നു. എനിക്ക് ഏറ്റവും പ്രീയപ്പെട്ട സംവിധായകരിൽ ഒരാളാണ് പത്മരാജൻ മാഷ്. അദ്ധേഹത്തിന്റെ തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മൂന്നാംപക്കം, ഞാൻ ഗന്ധർവൻ, സീസൺ തുടങ്ങിയ സിനിമകൾ എന്റെ പ്രീയപ്പെട്ട സിനിമകളാണ്.അതിൽ തൂവാനത്തുമ്പികൾ ഒരു പടി മുന്നിൽ തന്നെ നിൽക്കുന്നു.പത്മരാജൻ മാഷിന്റെ വീട്ടിൽ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം അത് പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു. ഇന്ന് ആ വീട്ട് മുറ്റത്ത് എത്തുന്നത് വരെ നമ്മൾ എന്തിനാണ് അവിടെ പോകുന്നത് എന്ന് എനിക്കും എന്റെ സുഹൃത്തുക്കൾക്കും ഒരു ചിന്ത ഉണ്ടായിരുന്നു.പക്ഷെ അത് ആ വീട്ട് മുറ്റത്ത് കാല് കുത്തുന്നത് വരെ ഉണ്ടായിരുന്നുള്ളു. അവിടെ എത്തിയപ്പോൾ തന്നെ നമുക്ക് കിട്ടിയ ആ ഒരു എനർജി അത് അനുഭവിച്ചു തന്നെ അറിയണം. വീടിന് ഉള്ളിൽ നമ്മെ വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. പത്മരാജൻ മാഷിന്റെ ജ്യേഷ്ഠനും, ജയചന്ദ്രൻ സാറും, അജയൻ മാഷും, സജിത് സാറും എല്ലാവരുമായി ആ നാലുകെട്ടിന്റെ ചുറ്റിനുമിരുന്ന് പത്മരാജൻ മാഷിന്റെ ബാല്യം മുതൽ മരണം വരെ ഉള്ള കാര്യങ്ങൾ പറഞ്ഞപ്പോൾ നാലുകെട്ടിന് ചുറ്റും തോരാതെ പെയ്ത മഴയും ഇളം കാറ്റും എനിക്ക് പത്മരാജൻ മാഷിന്റെ സാന്നിദ്ധ്യം ആണ് അവിടെ അനുഭവപ്പെട്ടത്. തൂവാനത്തുമ്പികളിൽ ക്ലാരയുടെ ചിത്രം ജയകൃഷ്ണന് തോന്നുനതും ഇതുപോലെ ഒരു മഴയത്താണ്. എന്റെ മനസ്സിൽ ആ കഥാപാത്രങ്ങളും, കാഴ്ചയും അത്രത്തോളം പതിഞ്ഞത് കൊണ്ടാവാം എനിക്ക് ഇങ്ങനെ അനുഭവപ്പെട്ടത്. ആ മണ്ണിൽ നിന്ന് തിരിച്ച് ഇറങ്ങിയപ്പോൾ വർഷങ്ങളായി ആ വീടും പരിസരവുമായി എനിക്ക് എന്തോ ബന്ധം ഉള്ളത് പോലെ അനുഭവപ്പെടുകയായിരുന്നു.പത്മരാജൻ മാഷിനെ കുറിച്ച് കൂടുതൽ അറിയാനും അദ്ധേഹത്തിന്റെ കൃതികൾ വായിക്കാനും, സിനിമകളും കാണുവാനും എന്റെ മനസ്സിന്റെ ഉള്ളിൽ നിന്ന് തന്നെ തുടിക്കുകയാണ്. ഉച്ചയോടെ പത്മരാജൻ മാഷിന്റെ മണ്ണിൽ നിന്നും യാത്ര പറഞ്ഞ് പോയത് മലയാള നാടക ചരിത്രത്തിന് ഒരു നാഴിക കല്ല് ഉളവാക്കിച്ച KPAC യിലേക്കാണ്.അജയൻ മാഷും സജിത് സാറും നാടക സംഘത്തിന്റെ ചരിത്രം മുതൽ പറഞ്ഞ് തന്നു. സമൂഹത്തിന്റെ മുന്നേറ്റങ്ങൾക്ക് നാടകങ്ങൾ വഹിച്ച പങ്ക് മറക്കുവാൻ സാധിക്കില്ല. തിലകൻ,KPAC ലളിത തുടങ്ങിയ മഹത് കലാകാരെ നമുക്ക് സമ്മാനിച്ചത് KPAC അണ്. സമയ കുറവു കാരണവും ഭാഗ്യം ഇല്ലാതിരുന്നതിനാലും നാടക റിഹേഴ്സൽ കാണുവാൻ സാധിച്ചില്ല.വൈകുന്നേരത്തോടെ പല്ലന നദീ തീരത്തിലൂടെ നടന്ന് മഹാകവി കുമാരനാശാന്റെ സ്മ്യതി മണ്ഡപത്തിലേക്ക് ആണ് എത്തിയത്. അദ്ധേഹം ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നതിനാൽ കുമാരകോടി എന്നാണ് ഇവിടം അറിയപ്പെടുന്നത്.തുടർന്ന് അവിടെ കുമാരനാശാനെ കുറിച്ച് നമുക്ക് കുമാരകോടിയുടെ കാര്യ നിർവഹണം നടത്തുന്ന ആൾ പറഞ്ഞു തന്നു.അജയൻ മാഷിന്റെ കുട്ടി ഇളയുടെ കവിത പല്ലന നദീ തീരത്തിലുടെ ഒഴുകി അവിടെ മുഴുവൻ വ്യാപിച്ചിരുന്നു.PG യിലെ ചേച്ചിക്ക് തന്റെ കവിതാലാപനത്തിന് ലഭിച്ച സമ്മാനം നമുക്ക് എല്ലാവർക്കും ഒരു അഭിമാനമായി തോന്നി. ഓരോ യാത്രകളും, പഠനവും തരുന്ന അറിവുകൾ ഏറെയാണ്. പുതിയ അനുഭവങ്ങൾ നമ്മളിലേക്ക് എത്തിക്കുവാൻ യാത്രകളാൽ സാധിക്കുന്നു.അജയൻ മാഷിനും, സജിത് സാറിനും പിന്നെ ഞങ്ങളുടെ എല്ലാം എല്ലാം അയ ദേവി ടീച്ചറിനും( ചില കാരണങ്ങളാൽ ഇന്ന് എത്തുവാൻ സാധിച്ചില്ല) നമ്മുടെ മലയാളം department നും ഒരിക്കൽ കുടി നന്ദി അറിയിക്കുന്നു. ഇന്നതെ ഈ യാത്രയിൽ വരാതിരുന്നവർക്ക് ജീവിതത്തിന്റെ നല്ല നിമിഷങ്ങൾ നഷ്ടമായി എന്നു തന്നെ പറയാം.

Sarath