വായനാ വാരാഘോഷം സംഘടിപ്പിച്ചു
ഭാരതീയ സാഹിത്യത്തിന്റെ അടിസ്ഥാന ശില സംസ്കൃത സാഹിത്യമാണെന്നും ഭാരതത്തിൽ വിവിധഭാഷകളിൽ എഴുതപ്പെടുന്നെങ്കിലും എല്ലാം ഭാരതീയസാഹിത്യത്തിന്റെ ഭാഗമാണെന്നും. പ്രൊഫ. പി.മാധവൻപിള്ള അഭിപ്രായപ്പെട്ടു. എക്കാലത്തെയും സാമൂഹ്യസാഹചര്യങ്ങളോടു പ്രതികരിച്ചുകൊണ്ടാണ് ഏതു മഹത്തത്തായ കൃതികളും സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സനാതനധർമകോളേജ് മലയാള വിഭാഗം സംഘടിപ്പിച്ച പുസ്തകപ്പെരുമ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി.മാധവൻ പിള്ള. വി.എസ്. ഖണ്ഡേക്കറുടെ യയാതി എന്ന കൃതി അദ്ദേഹം പരിചയപ്പെടുത്തി.
മലയാള വിഭാഗം മേധാവി ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ബി.ടി.സംഭാവനചെയ്ത പുസ്തകങ്ങളുടെ കൈമാറ്റം റീജിയണൽ മാനേജർ ജിജി കോശി നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.നടരാജ അയ്യർ, ഡോ.ജി.വത്സലാദേവി, ഡോ.എസ്.സജിത്ത് കുമാർ എന്നിവർ സംസാരിച്ചു. പുസ്തകപ്പെരുമയുടെ രണ്ടാം നാൾ ബുധനാഴ്ച ഡോ.പി.എസ്.ജ്യോതിലക്ഷ്മി , ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന കൃതി പരിചയപ്പെടുത്തും.