കേരള സംസ്ഥാന എൻ എസ് എസ്  അവാർഡുകൾ  പ്രഖ്യാപിച്ചു.

എസ് ഡി കോളേജ് എൻഎസ്എസ്  യൂണിറ്റിനു രണ്ട് അവാർഡുകൾ ലഭിച്ചു. മികച്ച യൂണിറ്റ്,  മികച്ച പ്രോഗ്രാം ഓഫീസർ എന്നീ അവാർഡുകളാണ്SD കോളേജ് സ്വന്തമാക്കിയത് .
കഴിഞ്ഞ മൂന്നു വർഷത്തെ പ്രവർത്തനത്തിൻ്റെ മികവിലാണ് അവാർഡ് ലഭിച്ചത് .
എൻഎസ്എസ് പുറത്തിറക്കിയ സുവനീർ (കർമണി) സനാതനം സുമങ്കലി , വീടു നിർമാണം,മണ്ണറിവ്, മിഷൻ കെെനകരി,മെഡിക്കൽ ക്യാമ്പ്, ഹെയർ ഡോണെഷൻ  തുടങ്ങി മറ്റനേകം പ്രവർത്തനങ്ങൾ ഈ അവാർഡിൽ നിർണായകമായി.

പ്രോഗ്രാം ഓഫീസർ കോണ്ടിൻജന്റ്  ലീഡർ ആയി  പങ്കെടുത്ത മണാലി ക്യാമ്പും, TOT ക്യാമ്പ്  (ബാംഗ്ലൂർ ) എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളും ഈ നേട്ടത്തിന് മുതൽക്കൂട്ടായി.