1285NCC ക്യാമ്പുകൾ എന്തിനാണ് ?…. ഈ ചോദ്യത്തിനുത്തരം നൽകുകയാണ് രണ്ടാം വർഷ  മെഡിക്കൽ വിദ്യാർത്ഥിനി ആര്യ കൃഷ്ണ.  എസ്.ഡി കോളേജിൽ നിന്നും NCC ക്വാട്ടയിൽ മെഡിസിന് സീറ്റ് ലഭിച്ച രണ്ടാമത്തെ വിദ്യാർത്ഥിനിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ആര്യ കൃഷ്ണ. NCC ക്യാമ്പുകൾ ഏത് പ്രതികൂല അവസ്ഥയെയും മാനസികമായും ശാരീര കമായും നേരിടാനുള്ള ഉൾക്കരുത്താണ് തനിക്ക് നല്കിയതെന്ന് ഈ മിടുക്കി സാക്ഷ്യപ്പെടുത്തുന്നു. അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും പിരിഞ്ഞ് മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പു നടത്തുമ്പോൾ ചിട്ടയായ NCC പരിശീലന മുറകൾ തന്റെ നേട്ടത്തിന് ഗുണകരമായി ഭവിച്ചുവെന്നും ഈ കുട്ടി ഓർക്കുന്നു. ആലപ്പുഴ എസ്.ഡി കോളേജിലെ ATC ക്യാമ്പിൽ NCC കേഡറ്റുകളുമായി തന്റെ ക്യാമ്പനുഭവങ്ങൾ പങ്കുവെച്ചു. എസ്. ഡി. കോളേജിലെ സ്റ്റാഫ് ബി. അനിൽകുമാറിന്റെ മകളാണ്

Add to favorite