പൂർവ്വ വിദ്യാർത്ഥി സംഗമവും അനുസ്മരണദിനാചരണവും

ആലപ്പുഴ എസ്സ്.ഡി. കോളേജ് കോമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടന മൈറ്റി കോമേഴ്സിൻറെ വാർഷിക സമ്മേളനവും, മൺമറഞ്ഞ അദ്ധ്യാപകരുടെ അനുസ്മരണവും ജൂലൈ 10 ഞായറാഴ്ച കോളേജിൽ നടക്കും. പാപ്പാസ്വാമി മുതൽ ഡോ. സുബ്രമണിയൻ വരെ, മരണമടഞ്ഞ എല്ലാ അദ്ധ്യാപകരെയും, അവരുടെ കാലഘട്ടങ്ങളിൽ പഠിച്ചിറങ്ങി തിളക്കമാർന്ന നിലയിലെത്തിയ വിദ്യാർത്ഥികൾ അനുസ്മരിക്കും. മുതിർന്ന പൂർവ്വ വിദ്യാർത്ഥി ചാർട്ടേഡ് അകൌണ്ടൻറ് എ.എ.റഹിം മുഖ്യാതിധി ആയ സമ്മേളനത്തിൽ മംഗലാപുരം സർവ്വകലാശാല മുൻ വൈസ് ചാൻസിലറും, കോളേജിലെ മുൻ കൊമേഴ്സ് അദ്ധ്യാപകനുമായിരുന്ന ഡോ. എം.പി. സുബ്രഹ്മണ്യം മുഖ്യ പ്രഭാഷണം നടത്തും.

വിരമിച്ച അദ്ധ്യാപകരെ കൂടാതെ, പൂർവ്വ വിദ്യാർത്ഥികളായ കെ.എൽ. മോഹനവർമ്മ, കെ.മധു, സിബി മലയിൽ, കുഞ്ചാക്കോ ബോബൻ, രഞ്ജി പണിക്കർ, കാവാലം ശ്രീകുമാർ, ഫഹദ് ഫാസിൽ തുടങ്ങിയ കലാകാരൻമാരും, മറ്റ് പ്രമുഖരും അനു്മരണ പ്രഭാഷണങ്ങൾ നടത്തും.

ചടങ്ങിൽ 75 വയസ്സിനു മേൽ പ്രായമുള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ജീവിതത്തിൽ ഉന്നത നേട്ടങ്ങൾ കരസ്ഥമാക്കിയവരെയും പ്രത്യേകമായി ആദരിക്കും