നാഷണൽ സർവ്വിസ് സ്കീമിന്റെ (NSS) മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള കേരള സംസ്ഥാന അവാർഡ് എസ് ഡി കോളേജ് കോമേഴ്സ് വിഭാഗം അദ്ധ്യാപകനായ പ്രൊഫ വിനീത് ചന്ദ്ര കെ എസ് ബഹുമാനപ്പെട്ട മന്ത്രി കെ ടി ജലീലിൽ നിന്നും ഏറ്റുവാങ്ങി. അഞ്ച് വർഷമായി എസ് ഡി കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ പ്രോഗ്രാം ഓഫീസർ ആയിരുന്നു അദ്ദേഹം.കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന മികവിനാണ് അദ്ദേഹം അവാർഡിന് അർഹനായത്. ആലപ്പുഴ മഹിളാ മന്ദിരത്തിലെ രണ്ട് യുവതികളുടെ വിവാഹം,നിർധനരായ ഒരു കുടുംബത്തിന് വീട്,ക്യാൻസർ ബോധവത്കരണ പരിപാടികൾ,മെഡിക്കൽ ക്യാമ്പുകൾ,ജൈവ കൃഷി,മണ്ണറിവ് പദ്ധതിയുടെ ഭാഗമായി മണ്ണ് പരിശോധന എന്നീ പരിപാടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എൻ എസ് എസ് യൂണിറ്റിന് നടത്താൻ സാധിച്ചു.2017-ൽ കേരള യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച മണാലിയിൽ നടന്ന adventure ക്യാമ്പിൽ,ക്യാമ്പ് ലീഡർ ആയി പങ്കെടുത്തു.കഴിഞ്ഞ മൂന്ന് വർഷവും കേരള യൂണിവേഴ്സിറ്റിയിലെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.
ഭാര്യ-രേഷ്മ പിള്ള,ചങ്ങനാശേരി എൻ എസ് എസ് ഹിന്ദു കോളേജിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ആണ്.മകൾ വജ്ര പിള്ള