Surgical Strike Day Celebrated

ഇന്ത്യൻ സൈന്യം അതിർത്തി രേഖ മറികടന്ന് പാക് അധീന കാശ്മീരിലുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ ആക്രമിച്ച് അവരെ വധിച്ചതിന്റെ സ്മരണ പുതുക്കുകയും ഇന്ത്യൻ സൈന്യത്തോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുകയും ചെയ്തു കൊണ്ട് 11 കേരള ബറ്റാലിയൻ ബൈക് റാലി സംഘടിപ്പിച്ചു. St. Josephട കോളേജ് പ്രിൻസിപ്പാൾ ഡോ. ഷീനാ ജോർജ് റാലി ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് കേഡറ്റുകളെ അഭിസംബോധന ചെയ്തു. SDV സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച റാലി SD കോളേജിൽ അവസാനിക്കുകയും തൂടർന്ന് നടന്ന ചടങ്ങിൽ 11 കേരള ബറ്റാലിയൻ C O കേണൽ രഘുനാഥ് നായർ കേഡറ്റുകളെ ഈ ദിവസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും ചെയ്തു . കോളേജ് വൈസ് പ്രിൻസിപ്പാൾ മേജർ ഡോ. ആർ ഉണ്ണികൃഷ്ണൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. Lt. Dr. K. Narayanan സ്വാഗതവും Lt. Helency നന്ദിയും പറഞ്ഞു . SD കോളേജ് , SN കോളേജ് St. Michales കോളേജ് , St. Josephs കോളേജ് ,, TD സ്കൂൾ . HSS തിരുവമ്പാടി – എന്നിവിടങ്ങളിലെ കേഡറ്റുകളും NCC ഓഫീസേഴ്സും പരിപാടിയിൽ പങ്കെടുത്തു .