കൂൺകൃഷി പരിശീലന പരിപാടി
സനാതന ധർമ്മ കോളജ് ബോട്ടണി വിഭാഗം ‘മൈക്കോ മാജിക്’ എന്ന പേരിൽ കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ വി. ആർ പ്രഭാകരൻ നായർ പരിപാടി ഉദ്ഘാടനംചെയ്തു. ബോട്ടണി വിഭാഗം അദ്ധ്യക്ഷൻ ഡോ. വി.എൻ സഞ്ജയ് അദ്ധ്യക്ഷത വഹിച്ചു. കായംകുളം കൃഷി വിജ്ഞാൻ കേന്ദ്രം പ്ലാൻ്റ് പാതോളജി സബ്ജക്ട്റ്റ് എക്സ്പെർട്ട് ശ്രീമതി. ജി.ലേഖ ക്ലാസ് നയിച്ചു. കൂൺ കൃഷി സംരഭകനും പൂർവ്വവിദ്യാർത്ഥിയുമായ ശ്രീ. വി. ആർ. ശങ്കർ ‘കൂൺകൃഷി സാധ്യതകളും വെല്ലുവിളികളും പരിചയപ്പെടുത്തി. കോളജ് ഐ.ക്യു. എ. സി. കോർഡിനേറ്റർ ഡോ. രാകേഷ് ചന്ദ്രൻ ഡി.ബി.ടി. സ്റ്റാർ പ്രോഗ്രാം കോർഡിനേറ്റർ ഡോ. ജോസ്. മാത്യു, ബോട്ടണി വിഭാഗം അന്ധ്യാപകരായ ഡോ. ബിന്ദു പി.കെ, ഡോ. എസ്. ശ്രീരഞ്ജിനി, ഡോ. രേഷ്മ.ടി.എസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.





