College Anthem

സത്യം സനാതന ധർമ്മ പ്രശാന്തി

നിത്യവും ബാല ഹൃദയത്തിലേകി

ഉത്തമദീപശിഖയായ് ലസിക്കും

വിശ്വവിദ്യാലയ കേന്ദ്രമേ വെൽക

ഭക്തിപ്രകർഷരായ് ഇദ്ദീപനാളം

പിഞ്ചുകരങ്ങൾ കൊളുത്തി കൊളുത്തി

അജ്ഞാനമാകും തമസ്സിനെ മാറ്റി

വിജ്ഞാന ദീപ്തി ചൊരിയണേ ഈശാ

സബലൻ ബലഹീനനെയഭ്യുദ്ധരിക്കാൻ

സഹജരിൽ മമതതൻ സമത വിതയ്ക്കാൻ

മനതാരിൽ വാക്കിൽ പ്രവൃത്തിയിലെല്ലാം

പരമോപകാരിയാം ധർമ്മമേ വെൽക

ഇളതാകും മനതാരിൽ ശിക്ഷണ ശക്തി

പ്രതിമാത്രം മെല്ലെ പകർന്നു പരത്തി

ഉലകെങ്ങും സുരഭില സൂനങ്ങളായി

പരിചിനീസന്ദേശമുയരണേ ദേവാ

അസതോ മാ സദ്ഗമയാ

തമസോ മാ ജ്യോതിർഗമയാ

മൃത്യോർ മാ അമൃതം ഗമയാ

ഓം ശാന്തി ശാന്തി ശാന്തി.

…………………………………………………………………………………………………………

Lyrics: Late Sri. Mankombu Raghava Panicker

Rtd. Malayalam Teacher, SDV School, Alappuzha

Music Composition: Sri. Cherthala R. Suresh Pai

Music Teacher, SDV English Medium HSS, Alappuzha

Ragas: Hameer Kalyani, Bihag, Revathy