എസ്.ഡി. കോളേജ് മലയാള – സംസ്കൃത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ എം.എ. റാങ്ക് ജേതാക്കളെ അനുമോദിച്ചു. ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി ‘ ഇവളിടം’ എന്ന പെൺകൂട്ടായ്മയുടെ ഉദ്ഘാടനം സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി നിർവഹിച്ചു. റാങ്ക് ജേതാക്കളെ കോളേജ് മാനേജർ പി.കൃഷ്ണകുമാർ അനുമോദിച്ചു. മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.എസ്. അജയകുമാർ അദ്ധ്യക്ഷനായിരുന്നു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ.കെ.എച്ച്. പ്രേമ, ഐ.ക്യു.എ.സി. കോർഡിനേറ്റർ ഡോ.എസ്. ലക്ഷ്മി, ഡോ. ദേവി കെ വർമ, ഡോ. സിന്ധു അന്തർജനം എന്നിവർ സംസാരിച്ചു. കലാമണ്ഡലം പാർവ്വതി വർമ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.