എസ് ഡി കോളേജ് കോപ്പറേറ്റിവ് സൊസൈറ്റിയുടെ ഈ വർഷത്തെ പൊതുയോഗം ( 26/03/2024) ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീ കെ. പാർഥസാരഥി അയ്യങ്കാർ മെമ്മോറിയൽ ഗോൾഡൻ ജുബിലീ ആഡിറ്റോറിയത്തിൽ വച്ചു കൂടുകയുണ്ടായി. സംഘം പ്രെസിഡൻറ് ഡോ. മായ ബി. നായർ അധ്യക്ഷയായ യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ. (ഡോ) പ്രേമ K. H. യോഗനടപടികൾ ഉദ്ഘാടനം ചെയ്തു. യോഗം സെക്രട്ടറി വികാസ് K. പണിക്കർ, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ കോളേജിലെ എല്ലാ സഹകാരികളും പങ്കെടുക്കുകയും, ക്രിയാത്മകമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
പൊതുയോഗത്തിനു ശേഷം ഉച്ചക്ക് 12 മണിക്ക് വിഭവസമൃദ്ധമായ സദ്യ നോർത്ത് ബ്ലോക്കിൽ സംഘടിപ്പിച്ചു.