എസ് ഡി കോളേജ്, ആന്റി റാഗിംഗ് സെൽ, ‘കേരള ലീഗൽ സർവീസ് അസോസിയേഷ’ന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12ന് സംഘടിപ്പിച്ച ദേശീയ റാഗിംഗ് -വിരുദ്ധ -ദിന സമ്മേളനം ബഹു. പ്രിൻസിപ്പാൾ പ്രൊഫ. ഡോ. കെ. എച്ച്. പ്രേമ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വീശിഷ്ട അതിഥിയായി എത്തിയ അഡ്വ. അസീം മുഹമ്മദ് ‘റാഗിംഗ് ബോധവൽക്കരണ ക്ലാസ്സ്’ നയിച്ചു. ക്ലാസ്- അനുബന്ധ ചർച്ചയിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.