കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വരുന്ന അദ്ധ്യയന വർഷം വഴിതുറക്കുകയാണ്. ബിരുദ പഠനം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതു സമൂഹത്തിനുമിടയിൽ ഒട്ടേറെ സംശയങ്ങൾ നിലനില്ക്കുന്നു. ഈ വിഷയം സംബന്ധിച്ച് സംശയ നിവാരണത്തിന് ആലപ്പുഴ എസ്.ഡി. കോളേജ് അവസരമൊരുക്കുന്നു. മെയ് 18 ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ നടക്കുന്ന ഗൂഗിൾ മീറ്റ് പരിപാടിയിലേയ്ക്ക് ഏവർക്കും സ്വാഗതം.