പാരമ്പര്യ വേദപാഠശാലയായ തൃശൂർ വടക്കേമഠം ബ്രഹ്മസ്വത്തിന്റെയും വേദ ഗവേഷണ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പുഴ കോളേജ് മലയാള-സംസ്കൃത വിഭാഗത്തിൽ മഹാകവി അക്കിത്തം അനുസ്മരണം സംഘടിപ്പിച്ചു. ഒക്ടോബർ 23 വെള്ളിയാഴ്ച രാവിലെ പത്തിന് കോളേജ് പ്രിൻസിപ്പൽ ഉദ്ഘാടനം ചെയ്തു. ലാവണ്യദർശനം അടിസ്ഥാന സങ്കല്പനങ്ങൾ എന്ന വിഷയത്തിൽ കവിയും നോവലിസ്റ്റുമായ ഡോ. മനോജ് കുറൂർ സ്മാരക പ്രഭാഷണം നടത്തി. വേദ ഗവേഷണ കേന്ദ്രം ചെയർമാൻ ഡോ. സി എം നീലകണ്ഠൻ, അജയകുമാർ, അഡ്വ. പാഴൂർ പരമേശ്വരൻ ശ്രീമതി. എ.രാജശ്രീ എന്നിവർ പ്രസംഗിച്ചു.



