ഡിസംബർ 23 ദേശീയ കർഷക ദിനത്തിൽ ആലപ്പുഴ എസ്. ഡി. കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കർഷകർക്ക് ആദരവ് സമർപ്പിച്ചു. കരുമാടിയിലെ കർഷകനായ കെ. ശശികുമാറിനെയും കർഷക തിലകം – സ്കൂൾ 2020 അവാർഡ് ജേതാവായ കുമാരി. ജയലക്ഷ്മിയെയും ആദരിച്ചു. ഗുരുവന്ദനത്തിന്റെ ഭാഗമായി കെ. കെ. കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടിയിലെ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷൈനി, അധ്യാപികയായ ശ്രീമതി. രാജശ്രീ വി.എന്നിവരെ ആദരിച്ചു.അതോടൊപ്പം പഠനത്തിലും എൻ. എസ്. എസ്. പ്രവർത്തനങ്ങളിലും ഒരുപോലെ മികവ് തെളിയിച്ച വോളണ്ടിയറിന് ഈ വർഷം മുതൽ ഏർപ്പെടുത്തിയ പ്രൊഫ. ഡി. ഗോപാലകൃഷ്ണ പിള്ള സ്മാരക എൻഡോവ്മെന്റ് ശ്രീ. കെ. ഗോപികൃഷ്ണനും ഡോ. കെ. പി. രാമചന്ദ്രൻ എൻണ്ടോവ്മെന്റ് കുമാരി കല്ല്യാണി ബി. എന്നിവർക്കും സമ്മാനിച്ചു.
ദേശീയ കർഷക ദിനത്തിൽ ആലപ്പുഴ എസ്. ഡി. കോളേജ് എൻ. എസ്. എസ്. യൂണിറ്റ് കർഷകർക്ക് ആദരവ് സമർപ്പിച്ചു
Posted by webdesksdcollege-in
/ Categories News