പ്രൊഫ. സി.കെ. ഭരതവർമ്മ സാറിൻ്റെ ധന്യസ്മരണയിൽ എസ് ഡി കോളേജ് കൊമേഴ്സ് കുടുംബം വീണ്ടും ഒത്തുചേർന്നു . എസ് ഡി കോളേജ് കൊമേഴ്സ് വിഭാഗം 2023 നവംബർ 20 തിങ്കളാഴ്ച, കെ പാർത്ഥസാരഥി അയ്യങ്കാർ സ്മാരക സുവർണ ജൂബിലി ഓഡിറ്റോറിയത്തിൽ, അനുസ്മരവും എൻ്റോവ്മെൻ്റ് ദിനവും സംഘടിപ്പിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പലും കൊമേഴ്സ് വിഭാഗം മേധാവിയും ആയിരുന്ന ഡോ. ജൂബിലി നവപ്രഭ, നവംബർ 20ന് രാവിലെ 10 മണിക്ക് പ്രൊഫ.സി.കെ.ഭരതവർമ്മ സ്മാരകപ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് എൻ്റോവ് മെൻ്റ് വിതരണവും നടന്നു.
2023 ൽ ബിരുദകോഴ്സിൻ്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 1970-73 B Com ബാച്ചിൻ്റെ പൂർവ്വവിദ്യാർത്ഥി സംഗമം ഈ സമ്മേളത്തിനോട് ഒപ്പം നടന്നു. യോഗത്തിൽ പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും NSS, NCC തുടങ്ങിയ സന്നദ്ധപ്രവർത്തനങ്ങളിലും കായികമേഖലയിലും മികവ് തെളിയിച്ച 51 വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി 1970-73 B Com പൂർവ്വവിദ്യാർത്ഥികൾ ക്യാഷ് അവാർഡും സമ്മാനിച്ചു.
പ്രൊഫ. സി.കെ. ഭരതവർമ്മ സ്മാരകപ്രഭാഷണവും എൻ്റോവ് മെൻ്റ് വിതരണവും
Posted by arunkishore
/ Categories News