സാമ്പത്തിക ശാസ്ത്ര വിഭാഗം 2023 നവംബർ എട്ടാം തീയതി കേരളപ്പിറവി ദിനം ആഘോഷിച്ചു. സംസ്ഥാന ചരിത്രത്തിലെ സുപ്രധാനമായ ഒരു അധ്യായത്തെ അനുസ്മരിച്ചു കൊണ്ടും കേരളപ്പിറവിക്ക് ശേഷമുള്ള ദശാബ്ദങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോൾ നാം കൈവരിച്ച പുരോഗതിയെ കുറിച്ച് സംസരിച്ചു് കൊണ്ട് അദ്ധ്യാപിക ജ്യോതി അന്തർജ്ജനം കേരളീയം പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു.
കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന സംഗീതം, പരമ്പരാഗതമായ തിരുവാതിര, നൃത്തങ്ങൾ ഉൾപ്പെടെ വിവിധ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണം ഐക്യത്തിൻ്റെയും അഭിമാനത്തിൻ്റെയും ബോധം വളർത്തി.
എല്ലാ പരിപാടികൾക്കും അദ്ധ്യാപിക അനുപമ നേതൃത്വം കൊടുത്തു. കേരളപ്പിറവി പ്രതിഭലനത്തിൻ്റെയും ആഘോഷത്തിൻ്റെയും ദിനമാകട്ടെ. നമ്മുടെ സംസ്ഥാനത്തിൻ്റെ പൈതൃകം പരിപോഷിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള നമ്മുടെ കൂട്ടായ്മ ഉത്തരവാദിത്തത്തെ കുറിച്ച് നമ്മെ ഓർമിപ്പിക്കട്ടെ എന്ന സന്ദേശം പങ്കുവച്ച് പരിപാടികൾ ഉപസംഹരിച്ചു.
അദ്ധ്യാപരകരുടെയും വിദ്യാർഥികളുടെയും കൂട്ടായ പരിശ്രമത്തിലാണ് ഈ കേരളീയം പരിപാടി ഒരു വിജയമാക്കാൻ സാധിച്ചത്.