ഷീ ഫെസ്റ്റ് 2024
ഇന്റർനാഷണൽ വുമൺസ് ഡേയുടെ ഭാഗമായി സാക്ഷി എസ് ഡി കോളേജ് യൂണിയനും, വുമൺസ് സ്റ്റഡി സെല്ലും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച ഷീ ഫെസ്റ്റ് ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെകെ ജയമ്മ ഉത്ഘാടനം ചെയ്തു.
കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അക്ഷിത സതീഷ് അധ്യക്ഷയായി. കോളേജ് വുമൺസൽ കോർഡിനേറ്റർ ഡോ. ജ്യോതിശ്രീ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ ബിന്ദു എസ് നായര്‍,IQAC കോർഡിനേറ്റർ ഡോ. എസ്. ലക്ഷ്മി എന്നിവർ ആശംസകളര്‍പ്പിച്ചു. കോളേജ് യൂണിയൻ ലേഡി റെപ്പ് കെ അനാമിക, സൽമ ഹാഷിം എന്നിവർ സംസാരിച്ചു.