സനാതന ധർമ്മ കോളേജ് കായിക വകുപ്പ് സംഘടിപ്പിച്ച ‘Sports Merit Day 2023-24 ‘ പാർത്ഥസാരഥി അയ്യങ്കാർ മെമ്മോറിയൽ ജൂബിലി ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് നടന്നു. കായിക വകുപ്പ് മേധാവി ശ്രീമതി ആര്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട മാനേജർ കൃഷ്ണകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ പ്രൊഫസർ പ്രേമ K.H., വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ബിന്ദു , സ്പോർട്സ് സെക്രട്ടറി മാഹിൻ എന്നിവർ പങ്കെടുത്തു. SD കോളേജിലെ അഭിമാന താരങ്ങളായ മൂന്ന് അന്താരാഷ്ട്ര താരങ്ങളുടെ ഒപ്പം എഴുപതോളം വരുന്ന നാഷണൽ ചാമ്പ്യൻഷിപ്പിലും അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങളിലും, യൂണിവേഴ്സിറ്റി സംസ്ഥാന മത്സരങ്ങളിലും പ്രാവീണ്യം തെളിയിച്ച നമ്മുടെ വിദ്യാർഥികളെ ആദരിച്ചു.