സേലത്ത് വച്ച് നടന്ന സൗത്ത് ഇന്ത്യ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ S D കോളേജിലെ കായികതാരങ്ങൾക്ക് കോളേജിൽ സ്വീകരണം നൽകി.
ബഹുമാനപ്പെട്ട കോളേജ് മാനേജർ ശ്രീ. പി. കൃഷ്ണകുമാർ സാർ, പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) കെ എച്ച് പ്രേമ ടീച്ചർ, കായിക വിഭാഗം മേധാവി ശ്രീമതി. ആര്യ എസ്, സ്പോർട്സ് സെക്രട്ടറി ജോഹാൻ, കായിക വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ജിത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ആസിഫ് ഹാരിസ്, ഐശ്വര്യ, അനുരാഗ് എന്ന വിദ്യാർത്ഥികൾ സ്വർണവും, കാവ്യേന്ദു, അർജുൻ കൃഷ്ണ എന്നിവർ വെള്ളിയും നേടിയിരുന്നു.