എസ് ഡി കോളേജ് മലയാള – സംസ്കൃത വിഭാഗത്തിൻ്റെ ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം അധ്യാപകനും എഴുത്തുകാരനുമായ ഡോ. എസ്.ഗിരീഷ് കുമാർ നിർവ്വഹിച്ചു. മലയാളവിഭാഗം അധ്യക്ഷൻ ഡോ.എസ്.അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.കെ.എച്ച്.പ്രേമ ആമുഖ പ്രഭാഷണം നടത്തി. ഡോ. ദേവി.കെ. വർമ്മ, ഡോ.ലക്ഷ്മി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ നൃത്താവിഷ്ക്കാരവും അധ്യാപകർ ചേർന്നവതരിപ്പിച്ച കാവ്യാഞ്ജലിയും നടന്നു. കോളേജ് തലത്തിൽ സംഘടിപ്പിച്ച കേരള സംസ്കാരം പ്രശ്നോത്തരിയിൽ മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി വിഷ്ണു വി നായർ, രണ്ടാം വർഷ ഇക്കണോമിക്സ് വിദ്യാർത്ഥി
സുബ്രഹ്മണ്യൻ
എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും ഒന്നാം വർഷ എം എ മലയാളം വിദ്യാർത്ഥികളായ ഐശ്വര്യ യു
ആഷ്ലി തോമസ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും നേടി.
Previous
Ranklist of Project Fellow (Kerala State Biodiversity Board Project in Botany Department)
November 2, 2024