മഴവില്ല് – സപ്തദിന വാർഷിക ക്യാമ്പ് 2023
മഴവില്ല് – സപ്തദിന വാർഷിക ക്യാമ്പ് 2023
വേദി : കെ. കെ. കുമാരപിള്ള സ്മാരക ഗവണ്മെന്റ് ഹൈസ്കൂൾ കരുമാടി
ഒന്നാം ദിവസം : സുകൃതം
(ഏകാന്തത അനുഭവിക്കുന്ന വയോജനങ്ങളുമായി കുട്ടികൾ ബന്ധം സ്ഥാപിക്കുന്ന പദ്ധതി)
സനാതന ധർമ്മ കോളേജ് നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പായ “മഴവില്ലിന്” 2023 ഡിസംബർ 23 ന് കെ. കെ. കുമാരപിള്ള ഹൈസ്കൂൾ കരുമാടിയിൽ തുടക്കം കുറിച്ചു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ. ജി. രാജേശ്വരി ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു . സനാതന ധർമ്മ കോളേജ് മാനേജർ ശ്രീ. പി. കൃഷ്ണകുമാർ മുഖ്യാഥിതിയായി. എസ്. ഡി. വി. സ്കൂൾസ് മാനേജർ പ്രൊഫ. എസ്. രാമാനന്ദ് അനുഗ്രഹ പ്രഭാഷണത്തോട് അനുബന്ധിച്ചുള്ള യോഗത്തിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിൻസി ജോളി, തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എസ്. അജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ജയശ്രീ വേണുഗോപാൽ എന്നിവർ ആശംസ അറിയിച്ചു. വോളന്റിയർ സെക്രട്ടറിയായ വിവേക് വിപിൻദാസിന്റെ നന്ദിയോട്കൂടി ഉദ്ഘാടന ചടങ്ങ് സമാപിച്ചു . ഉച്ചയ്ക്ക് ശേഷം ആലപ്പുഴ എസ്. ഡി. കോളേജ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ഡോ.എസ് ലക്ഷ്മിയുടെ നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് പ്രോഗ്രാമിലൂടെ വോളന്റീർസിനെ ഗ്രൂപ്പ് തിരിച്ചു. വൈകുന്നേരം 7 മണിയ്ക്ക് ഭാരത് മാതാ കോളേജ് പ്രോഗ്രാം ഓഫീസർ ഡോ. തോമസ് പനക്കുളത്തിന്റെ “എൻ. എസ്. എസിനെ അറിയാൻ” എന്ന സെക്ഷനോടുകൂടി ഒന്നാമത്തെ ദിവസം പര്യവസാനിച്ചു.