മഹാത്മാഗാന്ധി സർവ്വകലാശാല വൈക്കം മുഹമ്മദ് ബഷീർ ചെയർ എസ്.ഡി. കോളജ് മലയാള വിഭാഗത്തിന്റെ സഹകരണത്തോടെ നോവൽ സാഹിത്യത്തെ സംബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രൊ. കെ.എം. കൃഷ്ണൻ നോവലിന്റെ വഴിത്തിരുവുകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ബഷീർ ചെയർ കോ-ഓർഡിനേറ്റർ ഡോ. ഹരികുമാർ ചങ്ങമ്പുഴ ആമുഖ പ്രഭാഷണം നിർവഹിച്ചു. മലയാള വിഭാഗം മേധാവി ഡോ.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. ദേവി കെ വർമ, ഡോ.എസ്.സജിത്ത് കുമാർ എന്നിവർ സംസാരിച്ചു.










