ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി സനാതന ധർമ്മ കോളേജിലെ 3 Kerala Naval Unit NCC-യുടെ നേതൃത്വത്തിൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
മഹാത്മാഗാന്ധിയുടെ ശുചിത്വ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ പ്രവർത്തനത്തിൽ എൻ.സി.സി. കാഡറ്റുകൾ സജീവമായി പങ്കെടുത്തു. പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക ഉത്തരവാദിത്വം, സേവന മനോഭാവം, പൗരബോധം എന്നിവ വളർത്തുന്നതിനും ഈ പ്രവർത്തനം സഹായകമായി.
സമൂഹത്തോടുള്ള പ്രതിബദ്ധതയും സേവന സന്നദ്ധതയും പ്രകടിപ്പിച്ച 3 Kerala Naval Unit NCC-യിലെ എല്ലാ കാഡറ്റുകൾക്കും കോളേജിന്റെ ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ. മഹാത്മാഗാന്ധിയുടെ ആശയങ്ങളെ പ്രവർത്തിയിലൂടെ അന്വർത്ഥമാക്കിയ ഈ സംരംഭം ഏറെ പ്രശംസനീയമാണ്.
Previous


