ബേഡേഴ്സ് എഴുപുന്നയും, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും സോഷ്യൽ ഫോറസ്ട്രി ആലപ്പുഴയും എസ് ഡി കോളേജ് സുവോളജി ഡിപ്പാർട്ട്മെൻ്റും സംയുക്തമായി 16/02/2024ന് രാവിലെ 7 മണിക്ക് നടത്തിയ നാട്ടുപക്ഷി സർവ്വേ ബഹു. ആലപ്പുഴ എംപി അഡ്വക്കേറ്റ് എ എം ആരിഫ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പ്രേമ ടീച്ചർ കോളേജിനായി നൽകിയ Bird Feeder-ഉം ബഹു. എംപി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ സുവോളജി വിഭാഗം മേധാവി പ്രൊഫ. നാഗേന്ദ്ര പ്രഭു, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പ്രേമ കെ എച്ച്, IQAC കോർഡിനേറ്റർ ഡോ. ലക്ഷ്മി എസ്., അസിസ്റ്റൻറ് കൺസർവേറ്റർ ഫോറസ്റ്റ് ശ്രീ. ഫെൻ ആൻറണി, ബേഡേഴ്സ് എഴുപുന്ന അംഗം ശ്രീ. സുമേഷ് ബി, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി അംഗം അശോകൻ മാഷ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.