മൈറ്റി കൊമേഴ്സ് വരും തലമുറയിലെ വിദ്യാർത്ഥികൾക്കായി അവരുടെ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസുകൾ ആയി നവീകരിച്ചു നൽകി.
ആലപ്പുഴ എസ്.ഡി കോളേജ് കൊമേഴ്സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഘടന മൈറ്റി കൊമേഴ്സ് വരും തലമുറയിലെ വിദ്യാർത്ഥികൾക്കായി അവരുടെ ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസുകൾ ആയി നവീകരിച്ചു നൽകി. 14 ലക്ഷം രൂപയോളം ചിലവഴിച്ച 7 ക്ലാസ് മുറികളാണ് പൂർവവിദ്യാർത്ഥികൾ നവീകരിച്ച് നൽകിയത്. കെ പാർത്ഥസാരഥി അയ്യങ്കാർ മെമ്മോറിയൽ ഗോൾഡൻ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സനാതനധർമ്മ വിദ്യാശാല പ്രസിഡൻറ് ശ്രീ ആർ കൃഷ്ണൻ, FCA യോഗം ഉദ്ഘാടനം ചെയ്തു. മൈറ്റി കൊമേഴ്സ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡൻറ് ഡോക്ടർ ടി ആർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ രാജശേഖരൻ നായർ ജി യോഗത്തിന് സ്വാഗതം ആശംസിച്ചു. ഏഴു ക്ലാസ് മുറികളിൽ മൂന്ന് എണ്ണം വ്യക്തിഗത സ്പോൺസർമാരിലൂടെ നവീകരിച്ചപ്പോൾ മൂന്നു ക്ലാസ് മുറികൾ മൂന്നു ബാച്ചുകൾ സ്പോൺസർ ചെയ്തു. ഏഴാമത്തെ ക്ലാസ് മുറി വിദ്യാർത്ഥി കൂട്ടായ്മയിലെ എല്ലാവരും ചേർന്ന് നവീകരിച്ചു. പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ അവർ പഠിച്ച സ്ഥാപനത്തിലേക്ക് തിരിച്ചു നൽകുന്ന ഇത്തരം പദ്ധതികൾ സമൂഹത്തിനു തന്നെ മാതൃകാപരമാണെന്ന് വിശിഷ്ടാതിഥിയായ ്രീ എം മോഹന് എച്ച് എസ് എഫ് സി, ഐ എസ് ആർ ഒ , Bangalore, അദ്ദേഹത്തിൻറെ സന്ദേശത്തിലൂടെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇങ്ങനെ നവീകരിച്ച സ്മാർട്ട് ക്ലാസ് റൂമുകൾ പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താൻ ഉതകുന്നതാണെന്ന് ഉദ്ഘാടന പ്രാസംഗികൻ ശ്രീ ആർ കൃഷ്ണൻ ഓർമിപ്പിച്ചു. കോളേജ് മാനേജർ ശ്രീ പി കൃഷ്ണകുമാർ പൂർവവിദ്യാർഥി കൂട്ടായ്മയുടെ പ്രവർത്തിയിൽ സന്തോഷം രേഖപ്പെടുത്തുകയും കൊമേഴ്സ് വിഭാഗം ഏറ്റെടുത്ത സംരംഭത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു എസ് ഡി കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ പ്രേമ കെ എച്ച് യോഗത്തിന് ആശംസകൾ അർപ്പിച്ചു. കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രസിഡണ്ട് കൂടിയായ മേജർ ഡോക്ടർ ആർ. ഉണ്ണികൃഷ്ണൻ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മകളുടെ പ്രസക്തി എടുത്തു പറഞ്ഞു. ബീമാ ജുവലർസ് കോഴിക്കോട് മാനേജിംഗ് ഡയറക്ടർ ശ്രീ ബാലചന്ദ്രൻ കിരൺ അദ്ദേഹം നവീകരിച്ചു നൽകിയ ക്ലാസ് മുറി സനാതന ധർമ്മ കോളേജ് കോമേഴ്സ് വിഭാഗം അദ്ദേഹത്തിൻറെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതിന് നന്ദി രേഖപ്പെടുത്തുകയും ഇങ്ങനെ ഒരു അവസരം ലഭിച്ചതിൽ സന്തോഷം അറിയിക്കുകയും ചെയ്തു . സ്പോൺസർ ചെയ്ത വിവിധ ബികോം ബാച്ചുകളിൽ പഠിച്ച ഡോക്ടർ ജൂബിലി നവപ്രഭ, ശ്രീ രാജു ഭാസ്കരൻ ഈ സംരംഭത്തിൽ പങ്കാളിയാകാൻ സാധിച്ചതിലെ ചാരിതാർത്ഥ്യം പ്രകടിപ്പിച്ചു. ഓരോ ക്ലാസ് മുറികളും അതാത് സ്പോൺസേർസ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൊമേഴ്സ് വിഭാഗം അധ്യാപകൻ ഡോക്ടർ പ്രശാന്ത് എസ് ൈ പ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി