എസ്.ഡി. കോളേജ് മലയാള – സംസ്കൃത വിഭാഗവും സംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി മലയാള സിനിമ അഭിരുചി പരിണാമങ്ങൾ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രഭാകരൻനായർ.വി.ആർ സെമിനാർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ.രാകേഷ് ചന്ദ്രൻ , ജയന്തികുമാരി , ഡോ.കെ.നാരായണൻ എന്നിവർ സംസാരിച്ചു.
ഡോ. അനു പാപ്പച്ചൻ , ഡോ. കെ.പി.ജയകുമാർ എന്നിവർ വിഷയാധിഷ്ഠിത പ്രഭാഷണം നടത്തി. ഡോ. ലക്ഷ്മി രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു.
21 ഗവേഷണ പ്രബന്ധങ്ങൾ ഗവേഷകരും അധ്യാപരും അവതരിപ്പിച്ചു. എസ്.ഡി.കോളേജ് മലയാള ഗവേഷക വിദ്യാർത്ഥികൾ സെമിനാറിന് നേതൃത്വം നല്കി.







