Prof. N. V Naidu & Buck മെമ്മോറിയൽ Inter Department ഫുട്ബോൾ Championship
S D കോളേജ് കായിക വകുപ്പ് വർഷങ്ങളായി നടത്തി വരുന്ന Prof. N. V Naidu & Buck മെമ്മോറിയൽ Inter Department ഫുട്ബോൾ Championship ബഹുമാനപ്പെട്ട Principal In Charge Prof. Dr. Prabhakaran Nair ഉദ്ഘാടനം ചെയ്തു.
കായിക വകുപ്പ് മേധാവി Arya. S അധ്യക്ഷത വഹിച്ച ചടങ്ങിൽ, Asst. Prof ജിത്ത് സ്വാഗതവും, വിദ്യാർത്ഥി യൂണിയൻ ചെയർമാൻ Nelson Sebastain ആശംസയും,Sports Secretary Praise T Nelson കൃതജ്ഞതയും രേഖപ്പെടുത്തി.
1947 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ Prof N. V. Naidu ആയിരുന്നു നമ്മുടെ ആദ്യ കായിക അധ്യാപകനും, കായിക വകുപ്പിന്റെ മേധാവിയും.ഒട്ടേറെ ദേശീയ അന്തർദേശീയ താരങ്ങൾ അടക്കം ഒരുപാട് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളും നമ്മുടെ കോളേജ് ആ കാലത്ത് നേടുകയുണ്ടായി.. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് എല്ലാവർഷവും കായിക വകുപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നത്..
അതുകൂടാതെ 1950 കളിൽ വിദ്യാർത്ഥിയായിരുന്ന, എസ് ഡി കോളേജിന്റെ അഭിമാനവും മികച്ച യൂണിവേഴ്സിറ്റി ഫുട്ബോളറും ആയിരുന്ന, കൂട്ടുകാർ വളരെ സ്നേഹത്തോടെ ‘BUCK’എന്ന് വിളിച്ചിരുന്ന A V കൃഷ്ണൻ എന്ന വിദ്യാർത്ഥിയുടെ ഓർമ്മയ്ക്ക് കൂടി വേണ്ടി കൂടിയാണ് ഈ ചാമ്പ്യൻഷിപ്പ് എല്ലാ കൊല്ലവും നടത്തിവരുന്നത്..
ഇവിടത്തെ വിദ്യാർത്ഥി ആയിരിക്കെ തന്നെ ,ഒരു ഫുട്ബോൾ മത്സരം കഴിഞ്ഞ് പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് വീട്ടിൽ വച്ച് മിടുക്കനായ ആ കായിക വിദ്യാർഥി മരണപ്പെടുകയായിരുന്നു.
പ്രഗൽഭനായ കായികഅധ്യാപകന്റെയും മിടുക്കനായ വിദ്യാർത്ഥിയുടെയും സ്മരണാർത്ഥമാണ് കായിക വകുപ്പ് എല്ലാ കൊല്ലവും ഇന്റർ ഡിപ്പാർട്ട്മെന്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നത്.
ഒരുപക്ഷേ ഒരു അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും പേര് കൂട്ടിച്ചേർത്ത് ഒരു സ്പോർട്സ് മാമാങ്കം നമ്മുടെ ഈ പവിത്ര കലാലയത്തിൽ മാത്രമായിരിക്കാം…
Prof N V Naidu & Buck Memorial Inter Department ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഈ കൊല്ലം12 ഡിപ്പാർട്മെന്റുകൾ ആണ് മാറ്റുരയ്ക്കുന്നത്.. ഫൈനൽ മത്സരം Annual Sports Day യുടെ അന്നായിരിക്കും വർണ്ണാഭമായി സംഘടിപ്പിക്കുന്നത്..
ഇതിനോടനുബന്ധമായി തന്നെ കഴിഞ്ഞവർഷം വൻവിജയമായ SDC ക്രിക്കറ്റ് ലീഗിന്റെ പങ്കെടുക്കുന്ന എല്ലാ ടീമിന്റെയും ലോഗോ പ്രകാശനവും നടന്നു.


