Prof. N. V. Naidu & Buck Memorial Inter Department Football Tournament

S D കോളേജ് കായിക വകുപ്പ് വർഷങ്ങളായി നടത്തി വരുന്ന Prof. N. V Naidu & Buck മെമ്മോറിയൽ Inter Department ഫുട്ബോൾ Championship Principal In Charge Dr. Rajesh kumar. S ഉദ്ഘാടനം ചെയ്തു.
കായിക വകുപ്പ് മേധാവി Arya. S അധ്യക്ഷത വഹിച്ച ചടങ്ങിൽ, Asst. Prof ജിത്ത് സ്വാഗതവും, Sports Secretary ജോഹാൻ കൃതജ്ഞതയും രേഖപ്പെടുത്തി.
1947 മുതൽ 1979 വരെയുള്ള കാലഘട്ടത്തിൽ Prof N. V. Naidu ആയിരുന്നു നമ്മുടെ ആദ്യ കായിക അധ്യാപകനും, കായിക വകുപ്പിന്റെ മേധാവിയും.ഒട്ടേറെ ദേശീയ അന്തർദേശീയ താരങ്ങൾ അടക്കം ഒരുപാട് യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളും നമ്മുടെ കോളേജ് ആ കാലത്ത് നേടുകയുണ്ടായി.. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് എല്ലാവർഷവും കായിക വകുപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നത്..
അതുകൂടാതെ 1950 കളിൽ വിദ്യാർത്ഥിയായിരുന്ന, എസ് ഡി കോളേജിന്റെ അഭിമാനവും മികച്ച യൂണിവേഴ്സിറ്റി ഫുട്ബോളറും ആയിരുന്ന, കൂട്ടുകാർ വളരെ സ്നേഹത്തോടെ ‘BUCK’എന്ന് വിളിച്ചിരുന്ന A V കൃഷ്ണൻ എന്ന വിദ്യാർത്ഥിയുടെ ഓർമ്മയ്ക്ക് കൂടി വേണ്ടി കൂടിയാണ് ഈ ചാമ്പ്യൻഷിപ്പ് എല്ലാ കൊല്ലവും നടത്തിവരുന്നത്..
ഇവിടത്തെ വിദ്യാർത്ഥി ആയിരിക്കെ തന്നെ ,ഒരു ഫുട്ബോൾ മത്സരം കഴിഞ്ഞ് പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് വീട്ടിൽ വച്ച് മിടുക്കനായ ആ കായിക വിദ്യാർഥി മരണപ്പെടുകയായിരുന്നു.
പ്രഗൽഭനായ കായികഅധ്യാപകന്റെയും മിടുക്കനായ വിദ്യാർത്ഥിയുടെയും സ്മരണാർത്ഥമാണ് കായിക വകുപ്പ് എല്ലാ കൊല്ലവും ഇന്റർ ഡിപ്പാർട്ട്മെന്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നടത്തുന്നത്.
Prof N V Naidu & Buck Memorial Inter Department ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഈ കൊല്ലം12 ഡിപ്പാർട്മെന്റുകൾ ആണ് മാറ്റുരയ്ക്കുന്നത്.. ഫൈനൽ മത്സരം Sports Day യുടെ അന്നായിരിക്കും സംഘടിപ്പിക്കുന്നത്.
Previous