
സനാതന ധർമ്മ കോളേജ്, ആലപ്പുഴ 80-ാം വർഷത്തിലേക്ക് കടക്കുന്ന ഈ മഹത്തായ നിമിഷത്തിൽ, ഭാവി തലമുറയ്ക്ക് അനുയോജ്യമായ, ആധുനിക അക്കാദമിക സംവിധാനങ്ങളോട് കൂടിയ ബഹുനില കെട്ടിടസമുച്ചയം നിർമ്മാണ ഘട്ടത്തിൽ ആണ്. ബുദ്ധിയും സൃഷ്ടിപാടവവും വളർത്തിയെടുക്കുന്ന ഒരു അധ്യയന-ആവിഷ്കാര കേന്ദ്രമാണിത്. ഇതിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ കോൺഫറൻസ് ഹാളുകൾ, ഇന്നവേഷൻ – ഇൻകുബേഷൻ കേന്ദ്രങ്ങൾ, ലക്ചറർ തീയറ്ററുകൾ, റിസർച്ച് സെൻ്ററുകൾ, 1500 പേരെ ഉൾക്കൊള്ളുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ ആഡിറ്റോറിയം, ഇൻഡോർ സ്റ്റേഡിയം, എന്നിവ ഉൾക്കൊള്ളുന്നു.
ഈ നിർണായക ഘട്ടത്തിൽ, പ്രിയപ്പെട്ട പൂർവ വിദ്യാർഥികൾ , അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി സനാതന ധർമ്മകോളേജിൻ്റെ ഇതുവരെ ഉള്ള യാത്രയിൽ കൂടെ നിന്ന എല്ലാവരോടും ഇതിൻ്റെ സാക്ഷാത്കാരത്തിന് വേണ്ട സാമ്പത്തിക സംഭാവനകൾ നൽകി ഈ മഹത്തായ സംരംഭം പൂർണതയിൽ എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
ചെറുതോ വലുതോ ആയ ഓരോ സാമ്പത്തിക സഹായവും ഈ ഘട്ടത്തിൽ ഈ ക്യാമ്പസിൻ്റെ വികാസത്തെയും ആധുനിക അക്കാദമിക വെല്ലുവിളികളെ നേരിടുവാനുള്ള അടിസ്ഥാന സൗകര്യത്തെയും വർദ്ധിപ്പിക്കും.
അതിയായ നന്ദിയോടെയും പ്രതീക്ഷയോടെയും,
സനാതനധർമ്മ കുടുംബത്തിനുവേണ്ടി
മാനേജിംഗ് കമ്മിറ്റി
നിങ്ങളുടെ ധനസഹായം (UPI QR കോഡ് ) ഉപയോഗിച്ചോ അല്ലെങ്കിൽ താഴെ ഉള്ള ലിങ്ക് ഉപയോഗിച്ചോ,
,…,…………………………………………………………
UPI LINK
………………………………………………..
അല്ലെങ്കിൽ അക്കൗണ്ടിലേക്ക് നേരിട്ടോ അയയ്ക്കാവുന്നതാണ്.
Account No.: 009503100000194
IFSC: DLXB0000095
Account Name: SANATANA DHARMA VIDYASALA
Bank: Dhanlaxmi Bank Ltd
അന്വേഷണങ്ങൾക്കായി:
📞 0477-2269350
✉️sanatanamalp@gmail.com
🌐 www.sdcollege.in





