വിദ്യാഭ്യാസത്തിനു വിശാലമായ ഒരു അർത്ഥതലമുണ്ട്. സ്വയം കണ്ടെത്തുന്ന പുതിയ അറിവുകൾ ഔപചാരിക പഠനത്തേക്കാൾ കൂടുതൽ ശക്തവും ഫലപ്രദവും ആയിരിക്കും ഉല്ലാസയാത്രയിലൂടെ ശേഖരിക്കപ്പെടുന്ന വിജ്ഞാനത്തിന്റെ ഗുണമേന്മ കൂടും. പഠനയാത്രയിൽ വിദ്യാഭ്യാസം രസകരമായ അനുഭവമായിത്തീരുന്നു. അത്തരം ഒരു യാത്രയായിരുന്നു 2024 നവംബർ 30ന് ഞങ്ങൾ നടത്തിയ പഠനയാത്ര. കേരള കലാമണ്ഡലം കാണാൻ പോകാമെന്ന് ഞങ്ങൾ വിദ്യാർത്ഥികൾ തീരുമാനിക്കുകയും ആ തീരുമാനം വകുപ്പ് മേധാവിയായ അജയകുമാർ സാറിനെ അറിയിച്ചു. ഞങ്ങളെക്കാൾ കൂടുതൽ ഉത്സാഹത്തോട് നിന്നത് സാർ ആയിരുന്നു. അങ്ങനെ ഞങ്ങളൊരു പഠനയാത്ര സംഘടിപ്പിച്ചു.ഒപ്പം ദേവി ടീച്ചർ,ലക്ഷ്മി ടീച്ചർ കൂടിയായപ്പോൾ ഈ യാത്ര കൂടുതൽ കളർഫുൾ ആയി..
ശനിയാഴ്ച രാവിലെ ആറു മണിയോടുകൂടി ആതിരയുടെ നേതൃത്വത്തിലുള്ള ‘ദേവി’ ട്രാവൽസിൽ യാത്ര പുറപ്പെട്ടു. ഐശ്വര്യ.U, ഐശ്വര്യ A, ഐശ്വര്യ ഗോപൻ, ധനലക്ഷ്മി.M, ധനലക്ഷ്മി, സുനിജ, ദേവഗായത്രി, വിനിത, ആദിഷ്, അഭിജിത്ത്, അനന്തകൃഷ്ണൻ, ആകാശ് എന്നിങ്ങനെ അടങ്ങുന്നതായിരുന്നു ഞങ്ങൾ വിദ്യാർഥികളുടെ സംഘം ( ആരതിക്ക് ചില പ്രത്യേക സാഹചര്യങ്ങളാൽ വരാൻ കഴിഞ്ഞില്ല)]. 10 മണി കഴിഞ്ഞതോടെ ഞങ്ങൾ തൃശ്ശൂർ കലാമണ്ഡലത്തിൽ സന്ദർശനം നടത്തി. ശേഷം വള്ളത്തോളിന്റ്റെ സ്മൃതി മണ്ഡപം സന്ദർശിച്ചു അവിടെ വള്ളത്തോളിനെ അനുസ്മരിച്ചുകൊണ്ട് മലയാളത്തിലെ പ്രശസ്ത കവിയായ ഒ. എൻ.വി കുറുപ്പ് എഴുതിയ ‘സ്മൃതി ലഹരി’ എന്ന കവിത ദേവി ടീച്ചർ ആലപിച്ചു,അത് ഞങ്ങൾക്ക് കലാമണ്ഡലത്തിന്റെ സ്ഥാപകനും മലയാളത്തിലെ ഭാഷാ കവിയുമായ വള്ളത്തോളിനെ ഓർക്കാനുള്ള അവസരവും അദ്ദേഹത്തിന്റെ പിൻതലമുറ എന്ന നിലയിൽ എസ് ഡി കോളേജിലെ മലയാള വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഞങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരവുമായി . പിന്നീട് ഉച്ചയ്ക്കത്തെ ഭക്ഷണം കഴിച്ചതിനുശേഷം മലയാള സിനിമയുടെ തറവാട് എന്നറിയപ്പെടുന്ന വരിക്കാശ്ശേരി മനയിലേക്ക് യാത്ര തുടർന്നു. പോകുന്നതിന്റെ ഇടക്ക് ഭാരതപ്പുഴയും കണ്ടു. വൈകിട്ട് ചായയൊക്കെ കുടിച്ച് നാലു മണിയോടുകൂടി അവിടുന്ന് യാത്ര തിരിച്ചു . രാത്രി 10 മാണിക്ക് ഞങ്ങൾ ആലപ്പുഴയിൽ എത്തിച്ചേർന്നു…..
ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഓർമ്മകളിലേക്ക് സ്ഥാനം പിടിച്ചു പറ്റിയ ഒരു പഠനയാത്രയായിരുന്നു ഇത്………..