കേരള യൂണിവേഴ്സിറ്റി പുരുഷ വിഭാഗം പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ എട്ടാം വർഷവും ആലപ്പുഴ എസ്ഡി കോളേജ് ചാമ്പ്യന്മാരായി.. തിരുവനന്തപുരം ഗവൺമെന്റ് വുമൺസ് കോളേജിൽ വച്ച് നടന്ന ചാമ്പ്യൻഷിപ്പിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടിയാണ് നമ്മുടെ മിടുക്കരായ വിദ്യാർഥികൾ നമ്മുടെ കലാലയത്തിന് വീണ്ടും തിളക്കമാർന്ന വിജയം നേടിത്തന്നത്..
ഒന്നാംവർഷ മലയാള വിദ്യാർഥിയായ അഭിഷേക്, രണ്ടാം വർഷ മലയാളം വിദ്യാർഥിയായ ജീവൻ,
ഒന്നാംവർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയായ ശ്രീഹരി എന്നിവർ സ്വർണവും, രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ പ്രണവ് വെള്ളിയും നേടി.
അഭിഷേക് കേരള യൂണിവേഴ്സിറ്റി ‘Best Lifter’ ആയി തിരഞ്ഞെടുക്കപ്പെട്ടു.






