കേരള യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ എസ് ഡി കോളേജിന് ഇരട്ടിമധുരം..
തിരുവനന്തപുരം ഗവൺമെന്റ് വുമൺസ് കോളേജിൽ വെച്ച് നടന്ന കേരള യൂണിവേഴ്സിറ്റി പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ആലപ്പുഴ S D കോളേജ് ചാമ്പ്യന്മാരായി.
തുടർച്ചയായി എട്ടാം വർഷമാണ് പുരുഷ വിഭാഗത്തിൽ എസ്ഡി കോളേജ് ചാമ്പ്യൻഷിപ്പ് നേടുന്നത്.
ഒന്നാംവർഷ മലയാള വിദ്യാർഥിയായ അഭിഷേക്, രണ്ടാം വർഷ മലയാളം വിദ്യാർഥിയായ ജീവൻ,
ഒന്നാംവർഷ ബി എ ഹിസ്റ്ററി വിദ്യാർത്ഥിയായ ശ്രീഹരി എന്നിവർ സ്വർണവും, രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ പ്രണവ് വെള്ളിയും നേടി.
അഭിഷേക് കേരള യൂണിവേഴ്സിറ്റി ‘Best Lifter’ ആയി തിരഞ്ഞെടുക്കപ്പെട്ടു
വനിതാ വിഭാഗത്തിൽ മൂന്നാം വർഷ സുവോളജി വിദ്യാർത്ഥി പ്രീതു പ്രദീപ്, ഒന്നാംവർഷ എക്കണോമിക്സ് വിദ്യാർത്ഥി ആർച്ച. D
മൂന്നാംവർഷ എക്കണോമിക്സ് വിദ്യാർത്ഥി ക്യാവേന്തു എന്നിവർ സ്വർണവും, രണ്ടാം വർഷ ഫിസിക്സ് വിദ്യാർത്ഥി അഞ്ജലി. S വെങ്കലവും നേടി.
ചാമ്പ്യന്മാരായി എത്തിയ താരങ്ങളെ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൻ സ്വീകരണം നൽകി.
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫസർ (Dr) പ്രഭാകരൻ നായർ, IQAC Coordinator Dr. രാകേഷ് ചന്ദ്രൻ, കായിക വകുപ്പ് മേധാവി ആര്യ എസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ദേവി.എസ്,
കായിക വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. ജിത്ത്. ജെ
എന്നിവർ ചേർന്ന് വിജയികളെ സ്വീകരിക്കുകയും അനുമോദിക്കുകയും ചെയ്തു.



