വന്യജീവി വാരാഘോഷം 2026-ന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി 2026 ഒക്ടോബർ 2, 3 തീയതികളിൽ ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ വെച്ച് വിവിധ മത്സരങ്ങൾ നടത്തപ്പെടുന്നു. താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും ഈ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ് .
മത്സര ക്രമവും സമയവും (കോളേജ് വിഭാഗം):
02-10-2026 (വെള്ളി):
* 08.30 AM: രജിസ്ട്രേഷൻ
* 09.00 AM – 11.00 AM: പെൻസിൽ ഡ്രോയിംഗ്
* 11.15 AM – 01.15 PM: വാട്ടർ കളർ പെയിന്റിംഗ്
* 05.00 PM – 06.00 PM: ഉപന്യാസ രചന
03-10-2026 (ശനി):
* 08.30 AM: രജിസ്ട്രേഷൻ
* 09.00 AM – 01.00 PM: ക്വിസ് മത്സരം
* 01.30 PM – 04.30 PM: പ്രസംഗ മത്സരം (5 മിനിറ്റ്)
പ്രധാന നിബന്ധനകൾ:
1. കോളേജ്പ്രിൻസിപ്പലിന്റെ / വകുപ്പുമേധാവിയുടെ സാക്ഷ്യപത്രത്തോടെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
2. ഒരു സ്ഥാപനത്തിൽ നിന്നും ഓരോ ഇനത്തിലും രണ്ട് കുട്ടികൾക്ക് വീതം പങ്കെടുക്കാം.
3. മത്സര സാമഗ്രികൾ:
ഡ്രോയിംഗ്/പെയിന്റിംഗ് മത്സരങ്ങൾക്ക് ആവശ്യമായ പേപ്പർ സംഘാടകർ നൽകുന്നതാണ്. മറ്റ് സാമഗ്രികൾ വിദ്യാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.
പെൻസിൽ ഡ്രോയിംഗ്: ലീഡ് പെൻസിലുകൾ, ചാർക്കോൾ പെൻസിലുകൾ എന്നിവ മാത്രം ഉപയോഗിക്കാം (ചാർക്കോൾ കേക്കുകൾ, സോഫ്റ്റ് പാസ്റ്റലുകൾ, ഓയിൽ പാസ്റ്റലുകൾ, കളർ പെൻസിലുകൾ എന്നിവ പാടില്ല).
വാട്ടർ കളർ പെയിന്റിംഗ്: വാട്ടർ കളറുകൾ മാത്രം ഉപയോഗിക്കാം (അക്രിലിക്, കളർ പെൻസിൽ, സോഫ്റ്റ്/ഓയിൽ പാസ്റ്റലുകൾ പാടില്ല).
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും,
Dr. മഞ്ജു വി 9447906025
Dr. ശ്രീജ ശ്രീധരൻ ആർ 9495977880



