എസ്.ഡി. കോളേജ് മലയാള- സംസ്കൃത വിഭാഗം കഥയും കാര്യവും സാഹിത്യസംവാദം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ, ചെറുകഥാകൃത്ത് ശ്രീ. സന്തോഷ് ഏച്ചിക്കാനം മുഖ്യാതിഥിയായി പങ്കെടുത്ത സംവാദത്തിൽ ശ്രീ. പി. ജെ.ജെ. ആൻ്റണി ചർച്ച നയിച്ചു. 2026 ജൂലൈ 3 വെള്ളിയാഴ്ച കെ. പാർത്ഥസാരഥി അയ്യങ്കാർ സ്മാരക സുവർണ്ണ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലെ അധ്യാപകരും മലയാളവിഭാഗം ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു.










